Saturday 02 June 2018 05:40 PM IST

‘എപ്പോൾ അവസരം കിട്ടിയാലും സ്റ്റേജിൽ പാടാൻ അവൾ റെഡിയാണ്..’; പാപ്പുവിനെപ്പറ്റി അമൃത പറയുന്നു

Shyama

Sub Editor

amri-pappu

ഗായിക അമൃത സുരേഷിന്റെ അഞ്ചു വയസ്സുകാരി മകൾ അവന്തികയെ വീട്ടിൽ വിളിക്കുന്നത് പാപ്പുവെന്നാണ്. അമ്മയെ പോലെത്തന്നെ മകൾക്കും പാട്ടിനോട് വലിയ ഇഷ്ടമാണ്. മകളുടെ ഇഷ്ടങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അമൃത വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.

"അവന്തികയും പാട്ടിലൊക്കെ ഏറെ താൽപര്യം കാണിക്കുന്നുണ്ട്. ‘വന്ദേമാതര’ത്തിൽ അവളും പാടിയിരുന്നു. എല്ലാ ആർട് ഫോംസിനോടും അവൾക്ക് ഇഷ്ടമുണ്ട്... പാട്ട്, ഡാന‍്‍സ്, അഭിനയം, മിമിക്രി, മേക്കപ്... ഒക്കെ. മൈക്കും സ്റ്റേജും  ഒക്കെ വല്യ ഇഷ്ടമാണ്. എപ്പോൾ അവസരം കിട്ടിയാലും സ്റ്റേജിൽ പാടാൻ അവൾ റെഡിയാണ്. ഒരാഴ്ചയിൽ കൂടുതൽ ഷോ ഉണ്ടെങ്കിൽ ഞാൻ അവളെയും കൂടെ കൂട്ടും, കുഞ്ഞല്ലേ. എനിക്ക് അവളെ വല്ലാണ്ട് മിസ് ചെയ്യും, അവൾക്കെന്നെയും. അല്ലാത്തപ്പോ എന്റെ അമ്മയുടെ കൂടെ നിൽക്കും അവർ രണ്ടും നല്ല കമ്പനിയാണ്.

അമ്മ ലൈലയാണ് ഞങ്ങളുടെ ഏറ്റവും വലിയ ക്രിട്ടിക്. പഠിക്കുന്ന കാലത്ത് അമ്മ  കോളജിലെ ബെസ്റ്റ് മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു. അതാണ് ആഭിക്കു കിട്ടിയിരിക്കുന്നത്. ശരത് സാറിനെയും രഞ്ജിനി ചേച്ചിയേയും അനുകരിച്ചാണ് അവൾ  ശ്രദ്ധ നേടിയത്. അമ്മയാണ് ഞങ്ങൾ എങ്ങനെ പെർഫോം ചെയ്യുന്നു എന്നൊക്കെ ഉടുപ്പുകൾ ഇടുന്നു എന്നൊക്കെ നോക്കി അഭിപ്രായം പറയുന്നത്. അമ്മ ക്രിസ്ത്യനാണ്. പണ്ട് പള്ളി കൊയറിൽ പാടിയിരുന്നു. ആദ്യം ഞങ്ങൾക്കൊപ്പം  അമ്മയും വന്നിരുന്നു. ഇപ്പോ പാപ്പൂനെ നോക്കുന്നതാണ് അമ്മയുടെ ഏറ്റവും വലിയ ടാസ്ക്."
അമൃത പറയുന്നു.

pappu098