Friday 06 December 2019 07:05 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ ഗര്‍ഭിണിയാണ്, എന്റെ ഭര്‍ത്താവിനെ കൊന്നപോലെ എന്നെയും വെടിവച്ച് കൊല്ലൂ’; തെലങ്കാന കേസിലെ പ്രതിയുടെ ഭാര്യ!

chinna

തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെയും പൊലീസ് വെടിവച്ച് കൊന്നിരുന്നു. ഈ സംഭവത്തില്‍ പ്രതികരിച്ച് പ്രതികളില്‍ ഒരാളുടെ ഭാര്യ രംഗത്തുവന്നു. പൊലീസ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെ വെടിവച്ച് വീഴ്ത്തണമെന്നും ഇവർ പറയുന്നു.

പ്രതികളിൽ ഒരാളായ ചിന്നകേശവലുവിന്റെ ഭാര്യയാണ് വൈകാരികമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. ഒരു വര്‍ഷം മുൻപായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം നടന്നത്. ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. 

യുവതിയെ കൊലപ്പെടുത്തിയ അതേ സ്ഥലത്ത് ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിന്റെ ഭാഗമായി പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളെ വെടിവച്ചിടുകയായിരുന്നു പൊലീസ് വ്യക്തമാക്കി.

Tags:
  • Spotlight