ദഹി ബല്ലെ
1.ഉഴുന്നു പരിപ്പ് – ഒരു കപ്പ്
2.ഉപ്പ് – പാകത്തിന്
ജീരകം – അര ചെറിയ സ്പൂൺ
3.എണ്ണ – പാകത്തിന്
4.കായംപൊടി – കാൽ ചെറിയ സ്പൂൺ
5.കട്ടത്തൈര് – 500 ഗ്രാം
ഉപ്പ് – പാകത്തിന്
6.ജീരകം വറുത്തു പൊടിച്ചത്, മുളകുപൊടി – പാകത്തിന്
7.ഗ്രീൻ ചട്നി, സ്വീറ്റ് ടാമറിൻഡ് ചട്നി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഉഴുന്നു പരിപ്പ് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം അൽപം വെള്ളം ചേർത്തു മയത്തിൽ അരയ്ക്കുക.
∙ഇതൊരു ബൗളിലാക്കി പാകത്തിനുപ്പും ജീരകവും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
∙എണ്ണ ചൂടാക്കാൻ വച്ച ശേഷം കൈ നനച്ച് അൽപം വീതം മാവ് എടുത്ത് എണ്ണയിലിട്ടു ഗോൾഡൻ നിറത്തിൽ വറുത്തു കോരുക. ഇതാണ് ബല്ലെ.
∙ഒരു വലിയ ബൗളിൽ വെള്ളം നിറച്ചു കായംപൊടി കലക്കി വയ്ക്കണം. വറുത്തു കോരുന്ന ബല്ലെ ഈ വെള്ളത്തിലിട്ടു വയ്ക്കുക.
∙തൈര് ഉപ്പ് ചേർത്തു നന്നായി അടിക്കണം.
∙ബല്ലെ വെള്ളത്തിൽ നിന്നെടുത്തു പിഴിഞ്ഞ ശേഷം തൈരിലിട്ടു വയ്ക്കണം.
∙വിളമ്പാനായി ബല്ലെയും തൈരും ചെറിയ ബൗളുകളിൽ വിളമ്പി മുകളിൽ ജീരകം വറുത്തപൊടിയും മുളകുപൊടിയും ഗ്രീൻ ചട്നിയും സ്വീറ്റ് ടാമറിൻഡ് ചട്നിയും ഒഴിച്ചു വിളമ്പാം.