Monday 21 June 2021 12:46 PM IST

കുട്ടികളുടെ പ്രിയപ്പെട്ട ന്യൂട്ടെല്ല ഇനി വീട്ടിൽ തന്നെ തയാറാക്കാം, ഇന്നു തന്നെ പരീക്ഷിക്കൂ!

Liz Emmanuel

Sub Editor

nutella

ന്യൂട്ടെല്ല

1.നിലക്കടല – ഒരു കപ്പ്

2.വെണ്ണ – ഒരു വലിയ സ്പൂൺ

3.വാനില എസ്സൻസ് – അര ചെറിയ സ്പൂൺ

  പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

  കൊക്കോ പൗ‍ഡർ – കാൽ കപ്പ്

  ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം‌

∙നിലക്കടല വറുത്ത് തൊലികളഞ്ഞ് നന്നായി അരച്ചു പേസ്റ്റ് രൂപത്തിലാക്കണം.

∙ഇതിലേക്ക് വെണ്ണ ഉരുക്കിയത് ചേർത്തു വീണ്ടും അടിക്കണം.

∙നന്നായി യോജിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും അടിച്ചു യോജിപ്പിച്ച് ന്യൂട്ടെല്ലയുടെ പരുവം എത്തുമ്പോൾ കുപ്പികളിലാക്കി സൂക്ഷിക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks