Wednesday 08 July 2020 12:56 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വയറു നിറച്ച് കഴിക്കാൻ രുചികരമായ ഇറച്ചി സമോസ

Erachi-samosa

1. മൈദ – രണ്ടു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

2. വനസ്പതി – ആറു ചെറിയ സ്പൂൺ

3. എണ്ണ – കാൽ കപ്പ്

4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

7. ഇറച്ചി മിൻസ് ചെയ്തത് – അരക്കിലോ

8. വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9. ഏലയ്ക്ക – ആറ്

ഗ്രാമ്പൂ – എട്ട്

കറുവാപ്പട്ട – രണ്ടു കഷണം

ജാതിക്ക – ഒന്നിന്റെ കാൽ ഭാഗം

10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

11. മല്ലിയിലയും പുതിനയിലയും പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വീതം

12. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചു വയ്ക്കുക.

∙ ഇതു നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കി കനം കു റച്ചു പരത്തണം.

∙ ഒരു ചപ്പാത്തിയുടെ മുകളിൽ വനസ്പതി ഉരുക്കിയതു പു രട്ടിയ ശേഷം മറ്റൊരു ചപ്പാത്തി വച്ച് അധികം ബലം കൊടുക്കാതെ ഇരുവശവും പരത്തണം. ഇത് ചൂടായ ദോശക്കല്ലിൽ ഇട്ട് ഇരുവശവും വാട്ടിയെടുക്കണം.

∙ ഇതു രണ്ടായി അടർത്തിയ ശേഷം ഓരോ ചപ്പാത്തിയും നാലായി മുറിച്ചു മാറ്റി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റുക.

∙ ഇതിലേക്കു സവാള ചേർത്തു വഴറ്റിയ ശേഷം ഇറച്ചി മിൻസ് ചേർത്തു കട്ട കെട്ടാതെ ഇളക്കണം. നന്നായി യോജിപ്പിച്ച ശേഷം വിനാഗിരിയും ഉപ്പും ചേർത്തിളക്കുക.

∙ ഒൻപതാമത്തെ ചേരുവ പൊടിച്ചതും കുരുമുളകുപൊടിയും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കുക.

∙ വെന്ത ശേഷം അടുപ്പിൽ നിന്നു വാങ്ങി, മല്ലിയിലയും പുതിനയിലയും ചേർത്തു യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്. 

∙ നാലായി മുറിച്ച ചപ്പാത്തിയുടെ ഓരോ കഷണം വീതമെടുത്തു കുമ്പിളാക്കി തയാറാക്കിയ ഫില്ലിങ് ഉള്ളിൽ നിറയ്ക്കുക.

∙ മൈദ കുഴച്ചതു കൊണ്ട് ഒട്ടിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരാം.  

Tags:
  • Pachakam
  • Snacks