മിൽക് പുഡിങ്
1.പഞ്ചസാര – മൂന്നു വലിയ സ്പൂൺ
2.വെള്ളം – മൂന്നു ചെറിയ സ്പൂൺ
3.പാൽ – അര ലിറ്റൽ
വെണ്ണ – ഒരു വലിയ സ്പൂൺ
പഞ്ചസാര – 75 ഗ്രാം
4.റവ – മൂന്നു വലിയ സ്പൂൺ
5.മുട്ട – രണ്ട്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ പഞ്ചസാര ചൂടാക്കി ഉരുകുമ്പോൾ വെള്ളം ചേർത്തു കാരമൽ തയാറാക്കുക.
∙ഇതു ബേക്കിങ് ട്രേയിൽ ഒഴിച്ചു മാറ്റി വയ്ക്കുക.
∙ഒരു സോസ്പാനിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു അടുപ്പിൽ വച്ച് തുടരെയിളക്കുക.
∙ചൂടാകുമ്പോൾ റവ ചേർത്തിളക്കി തിളപ്പിക്കുക.
∙ഒരു വലിയ ബൗളിൽ മുട്ടയും വാനില എസ്സൻസും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു റവ–പാൽ മിശ്രിതം ചേർത്തു യോജിപ്പിക്കണം.
∙തയാറാക്കിയ ബേക്കിങ് ട്രേയിൽ ഒഴിച്ച് ബട്ടപർ പേപ്പർ കൊണ്ടു മൂടി 20–25 മിനിറ്റ് ആവിയിൽ വേവിക്കുക.
∙തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.