Thursday 06 February 2020 06:52 PM IST : By സ്വന്തം ലേഖകൻ

സ്വാദേറും കരിക്ക് പു‍ഡിങ്; സിമ്പിൾ റെസിപ്പി ഇതാ...

Kariku-chouwary-pudding

ഒരു പാത്രത്തിൽ 10 ഗ്രാം ജെലറ്റിൻ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ചു തുടരെയിളക്കി ഉരുക്കുക. ഉരുകിത്തുടങ്ങുമ്പോൾ നാലു വലിയ സ്പൂൺ പഞ്ചസാര ചേർക്കണം. ഇതിൽ രണ്ടു കരിക്കിന്റെ വെള്ളം ചേർത്തിളക്കുക. ഒരു പാനിൽ 400 മില്ലി തിളച്ചപാൽ ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് അടുപ്പിൽ വച്ചു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങുക. ഇതിലേക്ക് ജെലറ്റിൻ മിശ്രിതം അരിച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. 

ഇതിലേക്ക് പൊടിയായി അരിഞ്ഞ രണ്ടു കപ്പ് കരിക്കിൻ കഷണങ്ങളും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതു ഭംഗിയുള്ള ഒരു പുഡിങ് ബൗളി ൽ ഒഴിച്ച് സെറ്റാകാൻ വയ്ക്കുക. തേങ്ങ ചുരണ്ടിയത് ഒരു കപ്പ് + മൂന്നു വ ലിയ സ്പൂൺ എടുത്ത് പാനിലാക്കി നന്നായി ചൂടാക്കുക. ഇതിലേക്കു മൂ ന്നു വലിയ സ്പൂൺ പഞ്ചസാര ചേർത്തു കരിയാതെ ചെറുതീയിൽ വച്ചു വറുക്കണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചൂടാറിയ ശേഷം സെറ്റാകാൻ വച്ച പുഡിങ്ങിനു മുകളി ൽ വിതറി അലങ്കരിച്ചു വിളമ്പാം.

റെസിപ്പി- ഉഷ മോഹൻ, തൃശൂർ.

Tags:
  • Pachakam