Tuesday 19 October 2021 11:19 AM IST : By Kala Shaji

ചോറിനൊപ്പം രുചിയൂറും അയല തോരൻ, ഈസി റെസിപ്പി!

thhhhora

അയല തോരൻ

1.അയല വലുത് – രണ്ട്

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുടംപുളി – മൂന്നു ചുള

ഉപ്പ് – പാകത്തിന്

3.തേങ്ങ – ഒരു മുറി

പച്ചമുളക് – ആറ്

ഇഞ്ചി – ഒരു ചെറിയ കഷണം

ചുവന്നുള്ളി – ഒരു കപ്പ്

വെളുത്തുള്ളി – ആറ് അല്ലി

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

6.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙വൃത്തിയാക്കിയ അയല മുറിക്കാതെ അൽപം വെള്ളമൊഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂടിവച്ചു വേവിക്കുക.

∙തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച് ചതച്ചെടുക്കുക.

∙വെന്ത മീൻ മുള്ളിൽ നിന്നും അടർത്തു ചെറിയ കഷണങ്ങളായി എടുത്തു വയ്ക്കുക.

∙ചതച്ച തേങ്ങയുടെ കൂട്ടും പൊടിച്ചു വച്ച മീനും നന്നായി കൈകൊണ്ടു ഞെരടി യോജിപ്പിക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് വറുത്തതിൽ ഈ കൂട്ട് ഇട്ട് ഒന്നു ആവി കയറ്റിയെടുക്കുക. ( ആവശ്യമെങ്കിൽ ഉപ്പും പുളിയും ചേർക്കാം)

∙ഈ കൂട്ട് ചിക്കിത്തുവർത്തി എടുക്ക‌ണം. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes