Wednesday 27 July 2022 11:24 AM IST : By Saritha B.S

ചോറിനൊപ്പം കൊതിപ്പിക്കും രുചിയിൽ കൂൺ കൊ‍ഞ്ചുകറി, വെറൈറ്റി റെസിപ്പി!

prawns444

കൂൺ കൊഞ്ചുകറി

250 ഗ്രാം കൂൺ വൃത്തിയാക്കി ചെരിയ കഷണങ്ങളാക്കി വയ്ക്കുക.. കോൺഫ്‌ളോറിൽ പാകത്തിനുപ്പു ചേർത്തു കലക്കി അതിൽ കൂൺ കഷണങ്ങൾ മുക്കി എണ്ണയിൽ വറുത്തു കോരുക. 100 ഗ്രാം വലിയ കൊഞ്ച് കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, അര ചെറിയ സ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തു കോരുക. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ മൺ ചട്ടിയിൽ ഒഴിച്ചു ചൂടാക്കി അര ചെറിയ സ്പൂൺ കടുകും ഒരു തണ്ട് കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഒരു വലിയ സവാള പൊടിയായി അരിഞ്ഞതും രണ്ടു പച്ചമുളക് അരിഞ്ഞതും ഒരു ചെറിയ സ്പൂൺ വീതം ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ഒരു തക്കാളി പൊടിയായി അരിഞ്ഞതും ചേർത്തു വഴറ്റുക. ഇതിലേക്ക് ഒരു വലിയ സ്പൺ മുളകുപൊടി, അര വലിയ സ്പൂൺ മല്ലിപ്പൊടി, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി എന്ിവ ചേർത്തു പച്ചമണം മാറും വരെ ഇളക്കുക. ഇതിലേക്കു മാറ്റി വച്ച കൂണും കൊഞ്ചും ചേർത്തു പാകത്തിനു വെള്ളവും േചർത്ത് അര ചെറഇയ സ്പൂൺ ഗരംമസാലപ്പൊടിയും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക. മൂന്നു മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം തീ കുറച്ച് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം മുകളിൽ എണ്ണ തെളിഞ്ഞു കറി നന്നായി കുറുകുമ്പോൾ ഒരു തണ്ടു കറിവേപ്പില ചേർത്തു വാങ്ങുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes