Thursday 02 September 2021 04:22 PM IST : By Susheela Nair

പാവയ്ക്ക ഇങ്ങനെ തയാറാക്കി നോക്കൂ, വെറൈറ്റി പാവയ്ക്ക മുളകൂട്ടൽ!

molagoottal

പാവയ്ക്ക മുളകൂട്ടൽ

അരക്കപ്പ് തുവരപ്പരിപ്പ മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചുടച്ചു വയ്ക്കുക.

രണ്ട് ഇടത്തരം പാവയ്ക്ക മുള്ളും കുരുവും കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ് ഉപ്പും മുളകുപൊടിയും പുരട്ടി നെയ്യിൽ വഴറ്റിയെടുക്കണം.

ഇതിലേക്ക് ഒരു കപ്പ് വെള്ളവും പാകത്തിനു പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു ചെറുതീയിൽ തിളപ്പിക്കുക.

രണ്ടു വലിയ സ്പൂൺ വീതം കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, നാലു വറ്റൽമുളക് എന്നിവ എണ്ണയിൽ മൂപ്പിച്ചു മയത്തിൽ അരച്ചു കലക്കി കറിയിൽ ചേർത്തു തിളപ്പിക്കുക.‌

പാവയ്ക്ക വെന്ത ശേഷം പരിപ്പ് ചേർത്തിളക്കി അയഞ്ഞ പരുവത്തിൽ വാങ്ങുക.

കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില, ഉലുവ എന്നില മൂപ്പിച്ചതിലേക്ക് മുക്കാൽ കപ്പ് തേങ്ങയും ചേർത്തു ചുവക്കെ വറുത്തു കറിയിൽ ചേർത്തിളക്കണം.

Tags:
  • Vegetarian Recipes
  • Lunch Recipes
  • Pachakam