Tuesday 23 February 2021 03:37 PM IST : By സ്വന്തം ലേഖകൻ

അടിപൊളി മോഡേൺ ഗ്ലാമർ ലുക്കിൽ അപർണ ബാലമുരളി : കവർ ഷൂട്ട് വിഡിയോ കാണാം

aparna4235

ഷൂട്ടിന് റെഡി ആയി, അഴകളവുകൾ വെളിവാകുന്ന രോമക്കുപ്പായമണിഞ്ഞു നടി അപർണ ബാലമുരളി  സ്റ്റുഡിയോ ഫ്ളോറിലെത്തിയപ്പോൾ  ആ അടിപൊളി മേക് ഓവർ കണ്ട് എല്ലാ   കണ്ണുകളിലും  വിസ്മയം നിറഞ്ഞു ...  സുരറൈ പൊട്രിലെ ബൊമ്മിയോ മഹേഷിന്റെ പ്രതികാരത്തിലെ ഗ്രാമീണ സുന്ദരി ജിംസിയോ അല്ല... ഇതുവരെ കാണാത്ത ഗ്ളാമർ ഭാവത്തിലും  മോഡേൺ രൂപത്തിലുമുള്ള  അപർണ.  അതീവ സൂക്ഷ്മതയോടെ കാമറ കണ്ണുകൾ അപർണയുടെ പുത്തൻ രൂപഭാവത്തിൽ ഉള്ള ഭാവപ്പകർച്ചകൾ ഒപ്പിയെടുത്തു....

നടി മാത്രമല്ല ഗായിക, നർത്തകി എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കലാകാരിയാണ്‌  അപർണ ബാലമുരളി. തമിഴ് നടൻ സൂര്യയ്‌ക്കൊപ്പമുള്ള സുരറൈ പൊട്രിലെ ബൊമ്മി എന്ന നായികാ വേഷം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു...

aparnae234

മാർച്ച് ലക്കം മനോരമ ആരോഗ്യത്തിന്റെ കവർ ഷൂട്ടിലാണ് ഇതുവരെ കാണാത്ത മോഡേൺ  ഗ്ലാമർ  ലുക്കിൽ അപർണ ബാലമുരളിയെ കാണാനാവുക  

വിഡിയോ കാണാം  

Tags:
  • Manorama Arogyam
  • Celebrity Fitness