Thursday 12 November 2020 04:10 PM IST

മൂന്നാറിലേക്ക് രണ്ടു ദിവസത്തെ വിനോദയാത്ര: ഡിടിപിസി ടൂർ പാക്കേജിൽ ഹൗസ് ബോട്ട് യാത്രയും

Baiju Govind

Sub Editor Manorama Traveller

munnar news1

എറണാകുളത്തു നിന്നു കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു കൊച്ചി ഡിടിപിസി പാക്കേജ് ടൂർ ആരംഭിച്ചു. മൂന്നാർ ടൂർ, ആലപ്പുഴ, കൊച്ചി സിറ്റി ടൂർ എന്നിങ്ങനെയാണ് ട്രിപ്പുകൾ. മൂന്നാറിലേക്ക് രണ്ടു ദിവസത്തെ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു. ടൂർ പാക്കേജുകൾ നടപ്പാക്കുന്നത് ‘കേരളം ടൂർസ്’ ആണെന്നു കൊച്ചി ഡിടിപിസി അറിയിച്ചു.

മൂന്നാർ യാത്ര (രണ്ടു ദിവസം)

എറണാകുളം റെയിൽവേ സ്റ്റേഷൻ, ഡർബാർ ഹാൾ ഗ്രൗണ്ട്, നഗരത്തിലെ മെട്രോ  േസ്റ്റഷൻ എന്നിവിടങ്ങളിൽ നിന്നു  രാവിലെ  8 ന് പുറപ്പെടുന്നു.

ഒന്നാം ദിവസം :   വാളറ,   ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ കരടിപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ചു ഉച്ചയോടുകൂടി മൂന്നാർ എത്തുന്നു. നാടൻ  ഉച്ച  ഭക്ഷണത്തിനു  ശേഷം രാജമലും തേയില തോട്ടങ്ങളും ആസ്വദിച്ച് ബ്ലോസ്സം ഹൈഡൽ പാർക്ക് സന്ദർശനം. അത്താഴത്തിനു ശേഷം  ഹോട്ടലിൽ  താമസം.

munnar news2

രണ്ടാം ദിവസം : പ്രഭാത  ഭക്ഷണത്തിനു ശേഷം മാട്ടുപ്പെട്ടി ഡാം, റോസ് ഗാർഡൻ,  ഇക്കോ പോയിന്റ്,  കുണ്ടള ഡാം   സന്ദർശനം. ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര. നവംബർ 14, 19, 21, 26, 28 എന്നീ തീയതികളിൽ മൂന്നാർ ട്രിപ്പ് (രണ്ടു ദിവസം) പുറപ്പെടുന്നു.

മൂന്നാർ (ഒരു ദിവസം)

എറണാകുളം റെയിൽവേ േസ്റ്റഷൻ, ഡർബാർ ഹാൾ ഗ്രൗണ്ട്, കൊച്ചി നഗരത്തിലെ മെട്രോ േസ്റ്റഷൻ  എന്നിവിടങ്ങളിൽ നിന്നു രാവിലെ  6 ന് പുറപ്പെടുന്നു. ചീയപ്പാറ, വാളറ,  വെള്ളച്ചാട്ടങ്ങൾ,  കരടിപ്പാറ,  വ്യൂ പോയിൻറ്,  തേയില  തോട്ടം, രാജമല, ഫോട്ടോ പോയിൻറ്, എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഉച്ചഭക്ഷണം. ഉച്ച കഴിഞ്ഞ്  മാട്ടുപ്പെട്ടി ഡാം, റോസ് ഗാർഡൻ,  ഇക്കോ പോയിന്റ്,   കുണ്ടള ഡാം സന്ദർശനം. വൈകിട്ട് എറണാകുളത്തേക്കു മടക്കം.

ആലപ്പുഴ (ഒരു ദിവസം)

ഇടപ്പള്ളി ലുലുമാൾ, കൊച്ചി നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ, എറണാകുളം റെയിൽവേ േസ്റ്റഷൻ എന്നിവിടങ്ങളിൽ നിന്നു രാവിലെ 8.30ന് പുറപ്പെടുന്നു. 11ന് ഹൗസ് ബോട്ട് യാത്ര ആരംഭിക്കും. കുട്ടനാടൻ കായലിലൂടെ  ആലപ്പുഴയുടെ പ്രകൃതി ഭംഗി  ആസ്വദിച്ചുള്ള യാത്രയിൽ ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണം. ഉച്ച കഴിഞ്ഞു നാലിന് മാരാരി ബീച്ച് സന്ദർശനത്തിനു ശേഷം മടക്കയാത്ര. പത്തു പേർ ഉണ്ടെങ്കിൽ  മാത്രമേ ഈ യാത്ര ക്രമീകരിക്കുകയുള്ളൂ. യാത്രക്കാർ കുറവെങ്കിൽ സാഹചര്യത്തിനനുസരിച്ച് മറ്റു വാഹനങ്ങളിൽ യാത്ര ഏർപ്പാടാക്കും.

munnar news3

കൊച്ചി ടൂർ

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സന്ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങൾ പൂർണമായും തുറക്കുമ്പോൾ കൊച്ചി സിറ്റി ടൂർ പുനരാരംഭിക്കും.

കൊച്ചി ടൂർ ബുക്ക് ചെയ്യുന്നവർ രാവിലെ എട്ടിന് എത്തണം. ഫോർട് കൊച്ചി, ഡച്ച് പാലസ്, മ്യൂസിയം, സിനഗോഗ്, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കാണ് ആദ്യ യാത്ര. ചീനവലകളിൽ മീൻ പിടിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനു ശേഷം മറൈൻ ഹെറിറ്റേജ് മ്യൂസിയം സന്ദർശനം. കൊച്ചി മറൈൻ ഡ്രൈവിൽ ഒരു മണിക്കൂർ ബോട്ട് സവാരി കഴിഞ്ഞ് കേരള ചരിത്ര മ്യൂസിയം കാണാം. ഇടപ്പള്ളി ലുലു മാളിനു മുൻപിലാണ് വൺഡേ ട്രിപ്പ് സമാപിക്കുക. യാത്രക്കാരുടെ ആവശ്യപ്രകാരം പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിക്കും വിധമാണ് ടൂർ പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്.

ബുക്കിങ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ: 0484 4865676, 7907733011, 9048134737. booking@keralamtours.com, www.keralamtours.com

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel