Tuesday 08 June 2021 03:24 PM IST

കോവിഡിന്റെ സാഹചര്യത്തില്‍ സെക്‌സ് ടൂറിസത്തിനു പേര് മാര്യേജ് പാര്‍ലര്‍; ചിലയിടങ്ങളില്‍ വിമന്‍സ് ഹൗസ്

Baiju Govind

Sub Editor Manorama Traveller

sx 4

കൊറോണയെ പേടിച്ച് രാജ്യങ്ങള്‍ സ്വയം പ്രതിരോധിക്കുമ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഒരു വിഭാഗം സഞ്ചാര പ്രേമികള്‍. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും സുരക്ഷിതമായി സെക്‌സ് ടൂറിസം ആസ്വദിക്കാവുന്ന ഡെസ്റ്റിനേഷനുകളെക്കുറിച്ച് സര്‍വേ നടത്തി അവര്‍ റിപ്പോര്‍ട്ട് തയാറാക്കി. സെക്‌സ് എന്ന വാക്ക് രഹസ്യ വിഷയമെന്നു കരുതുന്നവരെ ആകര്‍ഷിക്കാന്‍ റൊമാന്റിക് എന്ന വാക്കാണ് ഉപയോഗിച്ചത്.

sx 2

സര്‍വേസംഘം ചൂണ്ടിക്കാട്ടുന്ന സെക്‌സ് ഡെസ്റ്റിനേഷനുകള്‍ യൂറോപ്പിലും ഏഷ്യയിലുമുണ്ട്. സ്ത്രീക്കു പുരുഷനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഡെസ്റ്റിനേഷന്‍ ആണത്രേ. താല്‍ക്കാലിക പങ്കാളിയെ തിരയുന്നവര്‍ക്കുള്ള ഡെസ്റ്റിനേഷന്‍ ആണെന്നു പ്രത്യേകം പറയുന്നു. 'സെക്‌സ് ടൂറിസം' ആലങ്കാരികമാണ്; ഇതു റൊമാന്റിക് ടൂറിസം - സര്‍വേസംഘം ഉറക്കെ പറയുന്നു.

sx 3

ജര്‍മനി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, മലേഷ്യ, കെനിയ, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ഫിലിപ്പീന്‍സ്, ബ്രസീല്‍, കൊളംബിയ, തായ് ലന്‍ഡ് എന്നിവയാണ് biggest sex tourism desination എന്നു 'ബഹുമതി' നേടിയത്. സെക്‌സ് ടൂറിസം നിയമപരമായി അംഗീകരിച്ച രാജ്യങ്ങളും നിയമത്തിന്റെ അംഗീകാരമില്ലാതെ സെക്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജര്‍മനിയില്‍ നിയമപരമായി അംഗീകൃതമാണു സെക്‌സ് ടൂറിസം. ഹ്യൂമന്‍ റിസോഴ്‌സ് (എച്ച് ആര്‍) സ്ഥാപനങ്ങള്‍ സെക്‌സ് ടൂറിസത്തില്‍ ജോലിക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

sx 1

വിമന്‍സ് ഹൗസ് എന്നാണു സെക്‌സ് ടൂറിസം കേന്ദ്രങ്ങളുടെ പേര്. മാര്യേജ് പാര്‍ലര്‍ എന്നാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അറിയപ്പെടുന്നത്. ലൈംഗിക തൊഴിലാളികളുടെ എണ്ണം നോക്കിയാല്‍ ലോകത്തു നാലാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണു ഡൊമിനിക്കന്‍ റിപ്പബ്ലിക്. മലേഷ്യയില്‍ ലൈംഗികതൊഴില്‍ നിയമവിരുദ്ധമാണ്. എച്ച്‌ഐവി പടര്‍ന്നപ്പോഴാണു മലേഷ്യയില്‍ ലൈംഗിക തൊഴില്‍ നിരോധിച്ചത്. എങ്കിലും buy girl (യുവതിയെ വാങ്ങല്‍) ഏജന്റുമാര്‍ രഹസ്യമായി സെക്‌സ് ടൂറിസം നടത്തുന്നു.

Tags:
  • Manorama Traveller