Friday 01 November 2019 04:50 PM IST : By സ്വന്തം ലേഖകൻ

പ്രണയം മുതൽ എബിസിഡി വരെ ‘മുൾമുനയിൽ!’ പെൻസിൽ ഗ്രാഫൈറ്റിൽ കലയുടെ കടൽ തീർത്ത് മിഥുൻ

pencil

കടലാസു പെൻസിൽ ഒരു കടലാണ്, കലയുടെ കടൽ! തിരുവനന്തപുരം സ്വദേശിയായ ആർക്കിടെക്ട് ആർ.ആർ.മിഥുൻ ഈ കടലിന്റെ അലയടി കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. കടലാസ് പെൻസിലിന്റെ ഗ്രാഫൈറ്റിലാണ് മിഥുൻ കലാസൃഷ്ടി നടത്തുന്നത്.

pencil
pencil-3

ഒക്ടോബർ 26ന് കൊച്ചി കലൂർ ഇന്റർനാഷണനൽ സ്റ്റേഡിയത്തിൽ നടന്ന വനിത വീട് എക്സിബിഷനിൽ മിഥുന്റെ പെൻസിൽ കാർവിങ് വർക്ഷോപ്പ് കണ്ടവരെല്ലാം വണ്ടറടിച്ചുപോയി. ഇന്റർനെറ്റിലൂടെ പ്രചരിച്ച ഒരു ശിൽപത്തിന്റെ പ്രേരണയുൾകൊണ്ടാണ് മിഥുൻ ഈ കല പരീക്ഷിച്ചത്. ലോകത്തിൽ ഏറ്റവും കനം കുറഞ്ഞ പെൻസിലിൽ A-Z കാർവ് ചെയ്തതിന്റെ റെക്കോർഡും മിഥുന്റെ പേരിലുണ്ട്. ഇപ്പോൾ പെൻസിൽ കാർവിങ്ങിൽ ഏകദേശം 15 വർക്‌ഷോപ്പുകൾ നടത്തിക്കഴിഞ്ഞു. സ്റ്റെൽസിൽ കട്ടർ ഉപയോഗിച്ചാണ് ശിൽപം കൊത്തുന്നത്. കടുപ്പം കൂടുമെന്നതിനാൽ ഗ്രേഡ് വളരെ കുറഞ്ഞ പെൻസിൽ ഒഴിവാക്കിയാൽ മറ്റെല്ലാ പെൻസിലുകളും പെൻസിൽ കാർവിങ്ങിന് ഇണങ്ങുെമന്ന് മിഥുൻ പറയുന്നു.

p-6
p1