Tuesday 18 August 2020 04:32 PM IST

ബാക്കി കാശ് പോക്കറ്റിലിരുന്നു, 1500 സ്‌ക്വയര്‍ ഫീറ്റ് വീട് 21 ലക്ഷത്തില്‍ ഒതുക്കിയ ഒന്നൊന്നര ബുദ്ധി; ചിത്രങ്ങള്‍

Sreedevi

Sr. Subeditor, Vanitha veedu

1

ഭംഗിയോ സൗകര്യങ്ങളോ ഒട്ടും കുറയാതെ ബജറ്റിൽ നിൽക്കുന്ന വീട് നിർമിക്കുക എളുപ്പമല്ല. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കരയിൽ ജംഷി പാലത്തൊടിയുടെ വീടാണിത്. 1474 ചതുരശ്രയടിയാണ് വിസ്തീർണം. രണ്ട് തട്ടിൽ നിന്ന പ്ലോട്ട് നിരപ്പാക്കാതിരുന്നതാണ് ചെലവു ചുരുക്കിയതിലെ ആദ്യപടി.

2

സിറ്റ്ഔട്ട്, സ്വീകരണമുറി, ബാത്റൂം അറ്റാച്ച്ഡ് ആയ ഒരു കിടപ്പുമുറി എന്നിവയാണ് റോഡ് നിരപ്പിലുള്ള മുകളിലെ തട്ടിൽ. ഡൈനിങ്ങും കിച്ചനും ഒരു ബെഡ്റൂമും താഴത്തെ തട്ടിലും.

3

ഡൈനിങ് വരുന്ന തട്ടിന്റെ മുകളിലാണ് ഫസ്റ്റ് ഫ്ലോർ. ഇവിടെ ഫാമിലി ലിവിങ്ങും ഒരു കിടപ്പുമുറിയും. ഗോവണികളുടെ അടിയിൽ വാഷ് ഏരിയയും സ്റ്റഡി ഏരിയയും ക്രമീകരിച്ചു.

4


വീട് വാർക്കുന്നതിനു പകരം ട്രസ്സ് ചെയ്തത് ചെലവ് കുറച്ചു. മാത്രമല്ല, വാതിൽ_ജനൽ കട്ടിളകൾ സിമന്റ് ആണ്. വാതിലുകൾ നാടൻ തടികൊണ്ടും ജനലുകൾ ജിഐ കൊണ്ടും നിർമിച്ചതും ചെലവു നിയന്ത്രിക്കാൻ സഹായിച്ചു.

6

മെറ്റൽ ഫ്രെയിമിൽ നിർമിച്ച ഗോവണിയ്ക്കും സാധാരണ ഗോവണിയുടെ ചെലവു വന്നില്ല.
കടപ്പാട്: കെ. പ്രസാദ്, ആർക്ക് ബിൽഡേഴ്സ് ആൻഡ് ആർക്കിടെക്ട്സ്, നിലമ്പൂർ, ഫോൺ: 95391 60555