Wednesday 30 October 2019 05:02 PM IST : By സ്വന്തം ലേഖകൻ

ഒരു വശത്ത് തേച്ചാൽ മറുവശത്തെ ചുളിവും മാറിക്കിട്ടും! ഒരു മിനിട്ടിൽ ഷർട്ട് തേക്കാവുന്ന അയണിങ് ടേബിൾ

ironing

ഏറ്റവും മുഷിച്ചിലുണ്ടാക്കുന്ന വീട്ടുജോലി ഏതെന്നു ചോദിച്ചാൽ തുണി തേക്കുന്നത് എന്നതായിരിക്കും മിക്കവരുടെയും ഉത്തരം. നല്ല അയണിങ് ടേബിളുണ്ടെങ്കിൽ തുണി തേക്കുന്നതും ആസ്വാദ്യകരമാക്കാം. ചൂട് പ്രതിഫലിപ്പിക്കുന്ന പുതിയ അയണിങ് ടേബിൾ വാങ്ങിനോക്കൂ. തുണിയുടെ ഒരുവശം മാത്രം തേച്ചാൽ മതി എന്നതാണ് ഗുണം. ചൂട് പ്രതിഫലിപ്പിക്കുന്നതിനാൽ മറുവശത്തെ ചുളിവുകളും മാറിക്കിട്ടും. എന്തെളുപ്പം അല്ലേ? സമയും വൈദ്യുതിയും ലാഭിക്കുകയും ചെയ്യാം.

ചെറിയ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും അനുയോജ്യമാണ് മടക്കാവുന്ന ഈ അയണിങ് ടേബിൾ. ആവശ്യം കഴിഞ്ഞാൽ മടക്കിവയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉറപ്പുള്ള ഫ്രെയിമായതിനാൽ മേശയ്ക്കു നല്ല ബലവുമുണ്ട്. വില: വലുതിന് 4,600 രൂപ, ചെറുതിന് 3,350 രൂപ

ironing

കടപ്പാട്:

ദ് ഹൈജീൻ ഷോപ്പ്

തൃക്കാക്കര, കൊച്ചി

storetrkk@the hygiene shop.in