Thursday 18 January 2018 11:30 AM IST : By സ്വന്തം ലേഖകൻ

രണ്ട് മിനിട്ട് മാജിക്; ഡേറ്റ്സ് ആൻഡ് ഫിഗ്സ് ഇൻ യോഗർട്ട്

date_fig

ഫിഗ് ആന്റ് ഹണി ഇഷ്ടമാണോ? എന്നാലിതാ ഫിഗ് ആന്റ് ഡേറ്റ്സ് സ്പെഷല്‍ ഡിഷ്. രണ്ട് മിനിട്ട് മതി ഈ ഹെല്‍ത്തി ഡിഷിന്. വനിത പാചകത്തിനു വേണ്ടി രുചിയും ആരോഗ്യവും കൈ കോർക്കുന്ന വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് കൊച്ചി ഹോളിഡേ ഇന്നിലെ സൂസ് ഷെഫ് ഷിഹാബ് കരീം.

1. ഈന്തപ്പഴം – 75 ഗ്രാം

ഫിഗ്സ് – 75 ഗ്രാം

2. പുളിയില്ലാത്ത കട്ടത്തൈര് – 150 മില്ലി

3. ഏലയ്ക്കാപ്പൊടി – രണ്ടു ഗ്രാം

തേൻ – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഈന്തപ്പഴവും ഫിഗ്സും ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ തൈരിൽ തേനും ഏലയ്ക്കാപ്പൊടിയും ചേർ ത്ത് ഇളക്കി യോജിപ്പിക്കുക.

∙ ഇതിനു മുകളിൽ ഈന്തപ്പഴവും ഫിഗ്സും ചേ ർത്തു വിളമ്പാം.