Friday 15 July 2022 11:16 AM IST : By Ammu Mathew

താറാവു റോസ്റ്റ്, ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും തയാറാക്കും!

duck_roast

താറാവു റോസ്റ്റ്

1.വൃത്തിയാക്കിയ  താറാവ് മുഴുവനോടെ    –    ഒന്ന്

2.വെളുത്തുള്ളി    –    ഒരു കുടം

 പച്ചമുളക്    –    നാല്

 കുരുമുളക്    –    ഒരു വലിയ സ്പൂൺ

  മഞ്ഞൾപ്പൊടി    –    അര െചറിയ സ്പൂൺ

 നാരങ്ങാനീര്    –    ഒരു നാരങ്ങയുടേത്

 ഉപ്പ്    –    പാകത്തിന്

3.വെളിച്ചെണ്ണ    –    അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙    താറാവു വൃത്തിയാക്കി വയ്ക്കുക.

∙    രണ്ടാമത്തെ േചരുവ മയത്തിൽ അരച്ചു താറാവിന്റെ അകത്തും പുറത്തും പുരട്ടി നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙    അൽപം വലുപ്പമുള്ള ചട്ടിയിൽ എണ്ണ ചൂടാക്കി താറാവ് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

∙    പാകത്തിനു വെള്ളം ഒഴിച്ചു ചെറുതീയിൽ വച്ച് പാത്രം അടച്ചു വച്ചു വേവിച്ചു ചാറു വറ്റിച്ചെടുക്കണം.

∙    താറാവ് കഷണങ്ങളാക്കി വിളമ്പാം.