Thursday 12 October 2017 05:41 PM IST : By സ്വന്തം ലേഖകൻ

ഇതാ നല്ല കിടിലന്‍ മീൻ ബിരിയാണി

fish_biriyani


1.    മീൻ – ഒരു കിലോ, പരന്ന കഷണങ്ങളാക്കിയത്
2.    സവാള – 250 ഗ്രാം
3.    വെജിറ്റബിൾ ഓയിൽ – 200 ഗ്രാം
    നെയ്യ് – 50 ഗ്രാം
4.    കശുവണ്ടിപ്പരിപ്പ് – നാലു ചെറിയ സ്പൂൺ
    ഉണക്കമുന്തിരി – നാലു ചെറിയ സ്പൂൺ
5.    സവാള – അരക്കിലോ
    വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
    വറ്റൽ‌മുളക് – 10, ചതച്ചത്
    തൈര് – രണ്ടു വലിയ സ്പൂൺ
    ഇഞ്ചി – ഒരു കഷണം, ചതച്ചത്
    തക്കാളി – മൂന്നു വലുത്, അരിഞ്ഞത്
    മല്ലിയില - 10 ഗ്രാം
    പുതിനയില – രണ്ടു തണ്ട്
6.    ബിരിയാണി മസാല – രണ്ടു െചറിയ സ്പൂൺ
    പെരുംജീരകംപൊടി – ഒരു െചറിയ സ്പൂൺ
    മല്ലിപ്പൊടി – രണ്ടു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
7.    മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
8.    വെളിച്ചെണ്ണ – കാൽ കപ്പ്
9.    ബിരിയാണി അരി – ഒരു കിലോ
10.    ഏലയ്ക്ക – 10
    ഗ്രാമ്പൂ – ആറ്
    കറുവാപ്പട്ട – ഒരു കഷണം
    ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം


∙ മീൻ വൃത്തിയാക്കി വയ്ക്കുക.
∙    സവാള കനം കുറച്ചരിഞ്ഞ് എണ്ണയും നെയ്യും യോജിപ്പിച്ചു ചൂടാക്കിയതിൽ വറുത്തു കോരി മാറ്റി വയ്ക്കുക.
∙    അതേ എണ്ണയിൽ നാലാമത്തെ േചരുവയും വറുത്തു കോരി മാറ്റിവയ്ക്കണം.
∙    ബാക്കി എണ്ണയിൽ അഞ്ചാമത്തെ േചരുവ ചേർത്തു നന്നാ യി വഴറ്റിയ ശേഷം ആറാമത്തെ േചരുവ ചേർത്തു മൂപ്പിച്ചു വാങ്ങി വയ്ക്കുക. ഇതാണ് മസാല.
∙    മീനിൽ‌ ഏഴാമത്തെ േചരുവ പുരട്ടി കുറച്ചു സമയം വച്ച ശേ ഷം വെളിച്ചെണ്ണയിൽ വറുത്തു കോരണം.
∙    ബിരിയാണിച്ചെമ്പിൽ തയാറാക്കിയ മസാല പകുതി നിര ത്തി, അതിനു മുകളിൽ മീൻ പൊരിച്ചതും അതിനു മുകളിൽ ബാക്കി മസാലയും നിരത്തുക.
∙    അരി അളന്ന്, ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന അളവിൽ വെ ള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിൽ പത്താമത്തെ േചരുവ േചർത്തു തിളയ്ക്കുമ്പോൾ കഴുകി ഊറ്റിയ അരി ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു വാങ്ങാം.
∙    10 മിനിറ്റിനു ശേഷം ഈ ചോറിന്റെ പകുതി മസാലക്കൂട്ടിനു മുകളിൽ നിരത്തി അതിനു മുകളിൽ സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തതു വിതറി ബാക്കി ചോറു നിരത്തി, അതിനു മുകളിൽ അൽപം മല്ലിയിലയും മീൻ വറുത്ത െവളിച്ചെണ്ണയും ഒഴിക്കുക.
∙    പാത്രം മുറുകെ അടച്ചു ചെറുതീയിൽ 20 മിനിറ്റ് വയ്ക്കുക. അരമണിക്കൂറിനു ശേഷം മുകളിലുള്ള റൈസ് മാത്രമെടുത്തു മറ്റൊരു പാത്രത്തിലാക്കി മസാലയ്ക്കൊപ്പം വിളമ്പാം

പാചകക്കുറിപ്പു കടപ്പാട്: യൂനൂസ്, റിയൽ ചോയ്സ് കേറ്ററേഴ്സ്, കോഴിക്കോട്