Wednesday 17 January 2018 11:44 AM IST : By സ്വന്തം ലേഖകൻ

സ്വാദോടെ മീൻ വിഭവങ്ങൾ

karimeen_masala ഫോട്ടോ: സരിൻ രാംദാസ്

നല്ല ഇരിമ്പൻപുളി ഇട്ട് വച്ച ചെമ്മീൻ പീര, കൊതിയൂറും ചാളക്കറി, നാവിൽ തങ്ങി നിൽക്കും സ്വാദുമായി കരിമീൻ മസാല...ഇതാ ഉച്ചയൂണിന് അതിഥികൾക്ക് വിളമ്പാം മീൻ വിഭവങ്ങൾ അൽപ്പം കൂടുതൽ സ്വാദിൽ. എളുപ്പത്തിൽ തയാറാക്കാവുന്ന ഇവ പഠിക്കൂ. ദിവസവും അടുക്കളയിൽ താരമാകാം.

മീൻ മസാല

1. മീൻ (ആവോലി പോലുള്ള മീനുകൾ) മുഴുവനോടെ – 700 ഗ്രാം

2. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

ഇഞ്ചി – ഒരിഞ്ചു കഷണം

കുരുമുളക് – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

വെളുത്തുള്ളി – 12 അല്ലി

ചുവന്നുള്ളി – 14

വിനാഗിരി – രണ്ടു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. ൈമദ – നാലു െചറിയ സ്പൂൺ

4. എണ്ണ – പാകത്തിന്

5. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

6. തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

7. ടുമാറ്റോ സോസ് – നാലു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ മുഴുവനോടെ തന്നെ കഴുകി വൃത്തിയാക്കി ഇരുവശവും മെല്ലേ വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അര ച്ചു മീനിൽ നന്നായി പുരട്ടി, 15 മിനിറ്റ് വയ്ക്കുക.

∙ അധികമുള്ള മസാല വടിച്ചെടുത്തു മാറ്റി വയ്ക്കണം.

∙ ഈ മീൻ ൈമദയിൽ പൊതിഞ്ഞെടുക്കണം.

∙ ഇതു ചൂടായ എണ്ണയിലിട്ട് അധികം മൂപ്പിക്കാതെ വറുത്തു കോരുക.

∙ വറുത്ത എണ്ണയിൽ നിന്നു കുറച്ച് എണ്ണയെടുത്തു ചൂടാ ക്കി, സവാളയും ഇഞ്ചിയും വഴറ്റണം.

∙ ഇതിലേക്കു തക്കാളിയും ചേർത്തു വഴറ്റി എണ്ണ തെളിയു മ്പോൾ മാറ്റി വച്ചിരിക്കുന്ന മസാല ചേർത്തു നന്നായി വഴറ്റുക.

∙ മസാല മൂത്ത മണം വരുമ്പോൾ സോസും ഉപ്പും േചർത്തി ളക്കി ഗ്രേവി കുറുകുമ്പോൾ വാങ്ങണം.

∙ ഒരു തവയിൽ മയം പുരട്ടി അതിനു മുകളിൽ ഒരു വാ ഴയില വാട്ടിയതോ അലുമിനിയം ഫോയി‌ലോ വച്ച് അതി നു മുകളിൽ കുറുകിയ ഗ്രേവിയുെട പകുതി നിരത്തുക. ഇതിനു മുകളിൽ മീൻ വച്ച്, അതിനു മുകളിൽ ബാക്കി ഗ്രേവി നിരത്തി പൊതിഞ്ഞ്, 15 –20 മിനിറ്റ് വേവിക്കുക.

∙ ബേക്ക് െചയ്യുകയുമാവാം.

ചെമ്മീൻ ഇരുമ്പൻപുളി പീര

fish-peera

1. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

മുളകുപൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

2. ചെറിയ ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം

ഇരുമ്പൻപുളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

പച്ചമുളക് – എട്ട്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചെടുക്കണം.

∙ ഇതു രണ്ടാമത്തെ ചേരുവയുമായി യോജിപ്പിച്ചു ചട്ടിയിലാക്കി ചെറുത‌ീയിൽ വച്ചു വേവിച്ചെടുക്കണം.

ചാളക്കറി

sardine_curry_kerala

1. ചാള – ഒരു കിലോ

2. വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

3. കടുക് – ഒരു െചറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

4. പച്ചമുളക് – നാല്

വെളുത്തുള്ളി – നാലു കുടം

ചുവന്നുള്ളി – എട്ട്

ഇഞ്ചി – ഒരു വലിയ കഷണം

5. പിരിയൻ മുളകുപൊടി – മൂന്നു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ െചറിയ സ്പൂൺ

6. വാളൻപുളി പിഴിഞ്ഞത് – പാകത്തിന്

ഉപ്പ് – പാകത്തിന്

7. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ചാള വെട്ടിക്കഴുകി വൃത്തിയാക്കുക.

∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചതച്ചതും േചർത്തിള ക്കി വഴറ്റുക.

∙ നന്നായി വഴന്നശേഷം അഞ്ചാമത്തെ ചേരുവ ചേ ർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു വാളൻപുളി പിഴിഞ്ഞതും ഉപ്പും േചർത്തിളക്കി പാകത്തിനു വെള്ളവും ഒഴിച്ചു തിളപ്പിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ വൃത്തിയാ ക്കിയ ചാള ചേർത്തു വേവിക്കുക.

∙ വെന്ത േശഷം വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പിലും ചേർ ത്തു വാങ്ങുക.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ആസിഫ് അലി, എക്സിക്യൂട്ടീവ് ഷെഫ്, കസിനോ ഹോട്ടൽ, കൊച്ചി