Saturday 20 January 2018 10:52 AM IST : By സ്വന്തം ലേഖകൻ

സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കുന്ന വിധം; വീഡിയോ കാണാം

chapathy

ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നത് ഇപ്പൊ മലയാളികൾക്ക് ഒരു ശീലമാണ്. ആട്ട പൊടി ചൂടുവെള്ളത്തില്‍ കുഴക്കുന്നത് ചപ്പാത്തി സോഫ്റ്റായി ഇരിക്കാന്‍ സഹായിക്കുന്നു. രണ്ട് കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. കൃത്യമായ അളവിന്‍ വെള്ളം ചേര്‍ക്കുന്നതും ചപ്പാത്തിയെ സോഫ്റ്റാക്കും. അതുകൊണ്ടു തന്നെ ചപ്പാത്തി ഉണ്ടാക്കി ഒരു ദിവസം മുഴുവന്‍ വച്ചിരുന്നാലും ചൂടോടെ കഴിക്കുന്ന അതെ രുചി കിട്ടുകയും ചെയ്യും.

രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കാം മിയ കിച്ചണ്‍ എന്ന യൂ ട്യൂബ് ചാനലില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന വിഡിയോ കാണാം.