Friday 23 December 2022 02:10 PM IST : By സ്വന്തം ലേഖകൻ

നെയ്മീൻ വാഴയിലയിൽ പൊള്ളിച്ചത്, ഇതിന്റെ രുചി ഒന്നു വേറെ തന്നെ!

neymeen_pollichathu

1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ

2. കടുക് – കാൽ െചറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

3. ചുവന്നുള്ളി – 150 ഗ്രാം, അരിഞ്ഞത്

4. ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – രണ്ടു െചറിയ സ്പൂൺ

5. മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

മുളകുപൊടി – നാലു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

7. കുടംപുളി – മൂന്നു കഷണം, വെള്ളത്തിൽ കുതിർത്തത്

8. തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ

9. നെയ്മീൻ കഷണങ്ങളാക്കിയത് – 300 ഗ്രാം

10. ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി – പാകത്തിന്

11. കറിവേപ്പില – പാകത്തിന്

12. തേങ്ങാപ്പാൽ – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ െവളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർ‌ത്തു വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറ മാകുമ്പോൾ ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് േചർത്തു വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റി പ ച്ചമണം മാറുമ്പോൾ തക്കാളി േചർത്തു വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ കുടംപുളി, കുതിർത്ത വെള്ളത്തോടു കൂടി ചേർത്തു തിളപ്പിച്ചു വെള്ളം വറ്റിക്കുക.

∙ ഇതിലേക്കു തേങ്ങാപ്പാൽ േചർത്തിളക്കി വാങ്ങി വയ്ക്കുക. ഇതാണു മസാല.

∙ നെയ്മീൻ കഷണങ്ങളിൽ 10–ാമത്തെ ചേരുവ പുരട്ടി, ചൂ ടായ തവയിലിട്ട് ഒന്നു ചൂടാക്കി മാറ്റി വയ്ക്കുക.

∙ തവ ചൂടാക്കി വാഴയില വാട്ടിയതു വച്ച്, അൽപം മസാല നിരത്തി മുകളിൽ ചുട്ട മീൻ വച്ച്, വീണ്ടും മസാല നിരത്തി, മുകളിൽ ഒരു കറിവേപ്പില തണ്ടോടു കൂടി വച്ച് ഇലയിൽ പൊതിഞ്ഞെടുക്കുക.

∙ ഇതിനു മുകളിൽ അൽപം തേങ്ങാപ്പാൽ തളിച്ചു വേവിച്ചെടുക്കണം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്:റെജിമോൻ പി. എസ്, (ഡെമി ഷെഫ് ഡി–പാർട്ടി,ത്രിലോജി,ക്രൗൺ പ്ലാസ, കൊച്ചി)