Wednesday 17 January 2018 11:23 AM IST : By സ്വന്തം ലേഖകൻ

ഷാഹി തുക്ക്ടയും ക്രൻചി ബനാനാ റോളും

shahi-thukda

ഷാഹി തുക്ക്ട

1. റൊട്ടി – ഏഴു സ്ലൈസ്

2. നെയ്യ് – പാകത്തിന്

3. പഞ്ചസാര – നാലു വലിയ സ്പൂൺ

വെള്ളം – ഒരു കപ്പ്

4. പാൽ – ഒരു ലീറ്റർ

പഞ്ചസാര – നാലു വലിയ സ്പൂൺ

5. കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

ഏലയ്ക്കാപ്പൊടി – അര െചറിയ സ്പൂൺ

കുങ്കുമപ്പൂവ് – ഒരു നുള്ള്

6. പിസ്ത, ബദാം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ റൊട്ടി ഓരോ സ്ലൈസും നാലരികും കളഞ്ഞു രണ്ടായി മുറി ച്ചു, ചൂടായ നെയ്യിലിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വ റുത്തു കോരുക.

∙ പ‍ഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ചു പാനിയാക്കി വ യ്ക്കണം.

∙ ചുവടുകട്ടിയുള്ള പാനിൽ പാലും പഞ്ചസാരയും യോജിപ്പി ച്ചു ചെറുതീയിൽ വച്ചു തുടരെയിളക്കി നന്നായി കുറുക്കിയെ ടുക്കണം.

∙ വിളമ്പാനുള്ള പ്ലേറ്റിൽ വറുത്ത റൊട്ടിക്കഷണം നിരത്തി അ തിനു മുകളിൽ പ‍ഞ്ചസാര സിറപ്പ് ഒഴിച്ച്, അതിനും മുകളിൽ പാൽ കുറുക്കിയ മിശ്രിതം ഒഴിക്കുക.

∙ പിസ്ത, ബദാം എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ക്രൻചി ബനാനാ റോള്‍

crunchy_banana

1. നെയ്യ് – ഒരു വലിയ സ്പൂൺ

2. നേന്ത്രപ്പഴം – നാല്, കഷണങ്ങളാക്കിയത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പഞ്ചസാര – പാകത്തിന്

4. ൈമദ – അരക്കപ്പ്

െവള്ളം – പാകത്തിന്

5. കോൺഫ്ളേക്ക്സ് – അരക്കപ്പ്

റൊട്ടിപ്പൊടി – ഒരു കപ്പ്

6. എണ്ണ – വറുക്കാൻ പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം മുറിച്ചതു ചേർത്തു നന്നായി വഴറ്റി ഉടച്ചെടുക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ഈ മിശ്രിതത്തിൽ നിന്ന് അല്പാല്പം വീതം എടുത്തു നീളത്തിൽ റോൾ പോലെ ഉരുട്ടിയെടുക്കുക.

∙ ഓരോ റോളും ൈമദ വെള്ളം ചേർത്തു കലക്കിയതിൽ മുക്കി കോൺഫ്ളേക്ക്സിലും റൊട്ടിപ്പൊടിയിലും പൊ തിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക. 

തയാറാക്കിയത്:െ മർലി എം. എൽദോ

പാചകക്കുറിപ്പുകൾക്കു കടപ്പാട്: നൂർജ അസീസ്

ചെറുവണ്ണൂർ, കോഴിക്കോട്