Thursday 18 January 2018 05:21 PM IST : By ബീന മാത്യു

ടുമാറ്റോ ഫിഷ്

tomato_fish ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

1.    മീൻ    –    ഒരു കിേലാ
2.    ഇഞ്ചി    –    മൂന്നിഞ്ചു കഷണം
    വെളുത്തുള്ളി    –    ആറ് അല്ലി
    മുളകുപൊടി    –    മൂന്നു വലിയ സ്പൂൺ
    വിനാഗിരി    –    അരക്കപ്പ്
    ഉപ്പ്    –    പാകത്തിന്
3.    എണ്ണ    – പാകത്തിന്
4.    കശുവണ്ടിപ്പരിപ്പ്    –    50 ഗ്രാം
    പച്ചമുളക്    –    ആറ്, അരിഞ്ഞത്
    വെളുത്തുള്ളി    –    എട്ട് അല്ലി, അരിഞ്ഞത്
5.    സവാള    –    മുക്കാൽ കിലോ,                 അരിഞ്ഞത്
6.    ടുമാറ്റോ സോസ്    –    കാൽ–അരക്കപ്പ്
    വെള്ളം    –    ഒരു കപ്പ്
7.    സോയാസോസ്    –    ഒരു െചറിയ സ്പൂൺ
    ചുവന്ന കളർ    –    പാകത്തിന്


പാകം െചയ്യുന്ന വിധം


∙    മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙    രണ്ടാമത്തെ േചരുവ മയത്തിൽ അരച്ചു മസാല തയാറാക്കി വയ്ക്കണം.
∙    ഈ മസാലയിൽ നിന്ന് അൽപം എടുത്തു മീനിൽ പുരട്ടി വയ്ക്കുക.
∙    എണ്ണ ചൂടാക്കി നാലാമത്തെ േചരുവ വറുത്തു കോരി മാറ്റിവയ്ക്കണം.
∙    ഇതേ എണ്ണയിൽ മീൻ ഇട്ട് മൂന്നു മിനിറ്റ് വറുത്തു മാറ്റുക.
∙    സവാള ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
∙    എണ്ണയിലേക്കു ബാക്കിയുള്ള മസാല ചേർത്തു വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ ടുമാറ്റോ സോസും ഒരു കപ്പ് വെള്ളവും േചർത്തു തിളപ്പിക്കുക.
∙    നന്നായി തിളയ്ക്കുമ്പോൾ സവാള വറുത്തതും സോയാസോസും കളറും േചർത്തിളക്കണം.
∙    ഇതിലേക്കു മീൻ കഷണങ്ങളും േചർത്തു വേവിച്ചു വാങ്ങി വറുത്തു കോരിയ നാലാമത്തെ േചരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.



ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.