Author's Posts
കഥകളുറങ്ങുന്ന തെരുവീഥികളിലൂടെ, കോഴിക്കോടിന്റെ ഇന്നലെകൾ ഓർത്തെടുത്തൊരു യാത്ര...
രാത്രിയും പകലും ഒരുപോലെ സജീവമായ വലിയങ്ങാടി. പല ദേശങ്ങളിൽ നിന്ന് ചരക്കുകളുമായി തു റമുഖത്തടുക്കുന്ന കപ്പലുകളും ഉരുക്കളും. അതിൽ വന്നിറങ്ങുന്ന വ്യാപാരികൾ. സഞ്ചാരികൾ. കച്ചവട തിരക്കേറിയ പണ്ടികശാലകൾ... പുതിയ നഗരത്തിന് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലുമാവാത്ത...
ഒരു സിനിമാ ലൊക്കേഷൻ മാത്രമല്ല റാമോജി. സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന അദ്ഭുതലോകം കൂടിയാണ്. ആവേശം പകരുന്ന ഒട്ടനേകം കാഴ്ചകൾ ഇവിടെയുണ്ട്
ലൊക്കേഷൻ തന്നെ സിനിമയിൽ കഥാപാത്രമാവുന്ന ഒരിടം. ഒരു സിനിമയിലല്ല, നൂറുകണക്കിനു സിനിമകളിൽ. ‘അമർ അക്ബർ അന്തോണി’യിലെ ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലമായി, ‘ഉദയനാണ് താര’ത്തിലെ സിനിമാ ലൊക്കേഷനായി, ‘ചെന്നൈ എക്സ്പ്രസി’ലെ റെയിൽവേ സ്റ്റേഷനായി, ‘ബാഹുബലി’യിലെ...
ബിരിയാണി മണമുള്ള കോഴിക്കോടന്‍ പാട്ടുകാരന്‍...
ഫാറൂഖ് കോളേജിലെ സ്വീറ്റ് ഹോം ഹോട്ടലിൽ രാവിലെ മുതല്‍ രാത്രിയാകും വരെ ഇങ്ങനെ നൂറു നൂറു "ബഷീർക്കാ വിളികള്‍ മുഴങ്ങും. ഇഷ്ടമുള്ള രുചി പെട്ടെന്ന്‍ കിട്ടാന്‍ വേണ്ടി മാത്രമല്ല ഈ വിളി, കൂടെ നല്ല പാട്ട് കേൾക്കാൻ കൂടിയാണ്. എല്ലായിടത്തും ഓടിയെത്തുമ്പോഴും, വിഭവങ്ങള്‍...
കോടമഞ്ഞ് കൊക്കുരുമ്മുന്ന മസിനഗുഡി; ഊട്ടിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഗൂഡല്ലൂർ
‘മസിനഗുഡി കാണണം’ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ കാഴ്ചകളുടെ തുടക്കം. പലവുരു പലയിടങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും ആ നാടിതുവരെ കണ്ടിട്ടില്ല. എങ്ങനെ പോകുമെന്ന അന്വേഷണത്തിനിടെ വയനാടിനോട് ചേർന്നു കിടക്കുന്ന ‘തമിഴ്നാട് ടീ’ (ടാൻ ടീ) തേയിലത്തോട്ടങ്ങൾ കണ്ണിലുടക്കി. മസിനഗുഡി...
ആദാബിലെ മന്തി, മുഗൾ ദർബാറിലെ ദം ചിക്കൻ; ഹൈദരാബാദ് രുചിയുടെ പറുദീസ
ഈ യാത്രയിൽ ഒരുപാട് ബിരിയാണി കഴിക്കേണ്ടി വരും. പലവിധ ഫ്രൂട്ട് സലാഡുകളും സൂപ്പുകളും രുചിക്കേണ്ടി വരും. ഒരുങ്ങിപ്പുറപ്പെടുക... ‘‘രണ്ടു ദിവസത്തെ യാത്രയ്ക്ക് ആവശ്യമുള്ളതെല്ലാം കരുതണം. രാവിലെ നേരത്തേ പുറപ്പെടണം. രാത്രി തിരിച്ചെത്താൻ വൈ കും. ഒരുപാട് നടക്കേണ്ടി...
മരുഭൂമിയില്‍ നന്മയുടെ തുരുത്തൊരുക്കി ഒരു ഇന്ത്യൻ സ്കൂൾ
ജന്മനാടിന്റെ നന്മ ലോകത്തിനു മുന്പില്‍ പരിചയപ്പെടുത്തി മരുഭൂമിയിലെ ഇന്ത്യന്‍ സ്കൂള്‍. യുഎഇ അജ്മാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂളാണ് പഠനമികവിനോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ...
മനം നിറയ്ക്കുന്ന ഒരു കഥൈ സൊല്ലട്ടുമാ?
നഗരത്തിനെ ആകെ വിറപ്പിക്കുന്ന ഒരു ഗുണ്ടാനേതാവ്. അയാളെ പിടിക്കാന്‍ ഒരുങ്ങിയിറങ്ങുന്ന ഒരു സംഘം പൊലീസ് ഓഫീസര്‍മാര്‍. തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളും സംഘട്ടനങ്ങളും...കേട്ടും കണ്ടും മടുത്ത ഒരു സിനിമയുടെ മസാല മണക്കുന്നുണ്ടാവും അല്ലേ? എന്നാല്‍ 'ലീഫ് വാസു' പറഞ്ഞ...
ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് കുടുംബം നടത്തുന്ന യാത്ര - ലിറ്റില്‍ മിസ് സണ്‍ഷൈന്‍
ഒപ്പം ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളമറിയാം? അവരുടെ മോഹത്തിനായി എത്ര ദൂരം സഞ്ചരിക്കാനാവും നിങ്ങള്‍ക്ക്...? തീര്‍ത്തും നിസ്സാരമെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കുള്ള യാത്രയാണ്...
നീലക്കൊടുവേലിയുടെ അദ്ഭുതകഥകള്‍ ഉറങ്ങുന്ന 'ഇല്ലിക്കൽ കല്ല്'
ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. മീനച്ചിലാറിന്റെ തീരത്തു കൂടി പാലായിലെത്തിയപ്പോഴാണ് കല്ലിന്റെ...
കണ്ണൂരിലെ കാശ്മീർ കണ്ടിട്ടുണ്ടോ? മഞ്ഞു പുതപ്പിട്ട ജോസ് ഗിരിയിലേക്ക് സ്വാഗതം
ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ്...