AUTHOR ALL ARTICLES

List All The Articles
Asha Thomas

Asha Thomas


Author's Posts

ഭാര്യയെ തടിവയ്പിക്കാൻ നോക്കി; നടക്കില്ലെന്ന് കണ്ടപ്പോൾ ഷെറിൻ 97ൽ നിന്ന് 80ലേക്ക് പറന്നെത്തി; ആ രഹസ്യം

മെലിഞ്ഞിരിക്കുന്ന ഭാര്യയോട് തനിക്കൊപ്പം തടി വയ്ക്കാൻ പറഞ്ഞിട്ട് നടക്കുന്നില്ലെന്നു കണ്ടപ്പോഴാണു തൊടുപുഴ സ്വദേശി ഷെറിൻ മെലിയാൻ തീരുമാനിക്കുന്നത്. ‘‘തടി കുറയ്ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. മനസ്സു വയ്ക്കണമെന്നു മാത്രം. തടി കൂട്ടാനാണ് പ്രയാസം. ’’ മൂന്നു...

ഗ്ലൂവിലും വൈറ്റ്നറിലും ലഹരി തേടുന്ന കൗമാരം; ശ്രദ്ധിക്കണം, നിങ്ങളുടെ കുട്ടികൾക്കു പിന്നാലെയുണ്ട് മയക്കുവലകൾ

ചേർത്തലയ്ക്കടുത്തുള്ള ഒരു സ്കൂളിൽ നടന്ന സംഭവമാണ്. കുറെദിവസമായി ചില ആൺകുട്ടികൾ ക്ലാസിനിടയ്ക്ക് പോയി തലയിൽ വെള്ളമൊഴിച്ചിട്ട് തിരികെ വന്നിരിക്കും. ഒന്നു രണ്ടു തവണ കണ്ടപ്പോൾ ടീച്ചർ കയ്യോടെ പിടികൂടി. എന്തിനാണ് ഈ തലകുളി എന്നു കണ്ണുരുട്ടിയപ്പോൾ കൂട്ടത്തിലൊരുത്തൻ...

അധികം ഉറങ്ങുന്ന ഓരോ മണിക്കൂറും നിങ്ങളെ ഹൃദ്രോഗിയാക്കും; ഉന്മേഷകരമായ ആരോഗ്യത്തിന് പ്രഭാതം നന്നാകണം

ഒരു ദിവസം മോശമായാൽ രാവിലത്തെ എഴുന്നേൽപിനെ കുറ്റം പറയുന്നവരാണു നമ്മൾ... ഇന്ന് ഇടത്തോട്ടാണോ ആവോ എണീറ്റത്?, ഇന്നു കണി കണ്ടവനെ കയ്യിൽ കിട്ടിയാൽ...ഇങ്ങനെ മോശം ദിവസത്തിന്റെ കുറ്റം മുഴുവൻ പാവം പ്രഭാതത്തിന്റെ തലയിൽ വച്ചുകെട്ടും. ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും...

മനുഷ്യ ശരീരകലകളും രക്തക്കുഴലുകളും ചേർന്ന ആദ്യ 3D ഹൃദയം ‘അച്ചടിച്ച്’ ഇസ്രായേൽ ഗവേഷകർ! ഉറ്റുനോക്കി ശാസ്ത്രലോകം

മനുഷ്യ ശരീരകലകളും രക്തക്കുഴലുകളും ചേർന്ന ത്രിമാനതലത്തിലുള്ള ഹൃദയം ‘അച്ചടിച്ച്’ എടുത്തിരിക്കുകയാണ് (3D organ Printing) ഇസ്രായേൽ ഗവേഷകർ. ഹൃദയകോശങ്ങളും രക്തക്കുഴലുകളും വെൻട്രിക്കിളുകളും ഹൃദയ അറകളും ചേർന്നഒരു ത്രിമാന ഹൃദയം രൂപപ്പെടുത്തിയതും അച്ചടിച്ചെടുത്തതും...

പല്ലിനെ വിഴുങ്ങി സ്ട്രോബറി മോണകൾ, അപൂർവരോഗവുമായി ഇറാൻ യുവതി; ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പ്!

മോണ വളർന്നിറങ്ങി പല്ലു മുഴുവൻ മൂടുന്ന സ്ട്രോബറി ജിൻജവൈറ്റിസ് എന്ന അപൂർവരോഗവുമായി ഇറാനിലെ യുവതി. ആറാഴ്ച മുൻപാണ് മോണ അനിയന്ത്രിതമായി വളർന്നിറങ്ങി പല്ലിനെ മൂടിത്തുടങ്ങിയത്. മോണ മുഴുവൻ ചുവന്നു വിങ്ങിയിരുന്നു. മൂക്കിൽ നിന്നും രക്തം വന്നിരുന്നു. മുഖത്ത് കവിളിനോട്...

കട്ടയ്ക്ക് ജിം, കൈവിടാതെ ഡയറ്റ്! 122ൽ നിന്നും 83ലേക്ക് ആകാശിന്റെ സ്വപ്നയാത്ര

നൂറ്റിയിരുപത്തി രണ്ടു കിലോ ഭാരത്തിൽ നിന്നും താഴേക്കിറങ്ങാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ആകാശിന് പ്രേരണയായത് ഒരു പരീക്ഷാ അവധിയാണ്!! 122 കിലോയാണെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പോയിരുന്ന ആകാശ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്ത സാഹചര്യത്തെക്കുറിച്ച്...

ബഡ്സ് നിങ്ങളെ ബധിരനാക്കും മുമ്പ്; മനസിലുണ്ടാകണം ഈ മുന്നറിയിപ്പുകൾ

ആ പാവം മനുഷ്യൻ കോട്ടൺ ബഡ്സ് കൊണ്ട് ചെവി വൃത്തിയാക്കുകക മാത്രമേ ചെയ്തുള്ളു. പക്ഷേ, അത് മരണകാരണമായേക്കാവുന്ന അണുബാധ ഉണ്ടാക്കി കേൾവിയെ ബാധിക്കുമെന്നോ അണുബാധ തലച്ചോറിന്റെ ആവരണത്തിലേക്കും വ്യാപിച്ച് ന്യൂറോളജിക്കലായ ലക്ഷണങ്ങൾ കാണിക്കുമെന്നോ അയാൾ...

പെയിൻ കില്ലറിൽ ഒടുങ്ങില്ല; മാരക രോഗങ്ങളുടെ സൂചനകളാണ് ഈ വേദനകൾ

കൈ വേദന, കഴുത്തുവേദന, നടുവേദന...വേദന അനുഭവിക്കാത്തവർ ചുരുക്കം. സാധാരണഗതിയിൽ കയ്യിൽ കിട്ടുന്ന ഒരു പെയിൻ കില്ലർ കഴിച്ച് വേദനയെ ഒാടിക്കാനാകും ആദ്യശ്രമം. എന്നാൽ എല്ലാ വേദനകളും വെറും വേദനകളല്ല, ചില മാരകമായ രോഗങ്ങളുടെ കൂടെ സൂചനകളാകാം. താഴെ കാണുന്ന ചിത്രം...

ഡയറ്റിങ്ങ് മാത്രം കൊണ്ട് കുറച്ചത് 34 കിലോ; 135 കിലോയിൽ നിന്ന് 101ലേക്ക് വരുൺ പറന്നെത്തിയതിങ്ങനെ

നൂറ്റിമുപ്പത്തിയഞ്ചര കിലോയിൽ നിന്ന് ഏഴു മാസം കൊണ്ട് 101 ലേക്ക് എത്തുമ്പോൾ പെരുമ്പാവൂർ സ്വദേശി വരുണിന് ഇത് വലിയൊരു നേട്ടം തന്നെയാണ്. കാരണം 2005ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വരുണിന്റെ ഭാരം 100 കിലോയായിരുന്നു. അന്നുമുതൽ അടിഞ്ഞുകൂടിയ കൊഴുപ്പാണ് ഏഴുമാസത്തെ...

അണുബാധ, അലർജി, സൈനസൈറ്റിസ്; ഇഎൻടി ഡോക്ടറെ കാണേണ്ട സന്ദർഭങ്ങൾ; സംശയങ്ങളും മറുപടിയും

ചെവിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോഴേ ഒരു ഇഎൻടി ഡോക്ടറെ കാണാൻ രണ്ടാമതൊന്ന് ആലോചിക്കാറില്ല നമ്മൾ. എന്നാൽ, മൂക്കും തൊണ്ടയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ടായാൽ ഫിസിഷനെയോ കുടുംബഡോക്ടറെയോ ആണ് കാണുക. ഫിസിഷന്മാർക്ക് വരുന്ന രോഗികളിൽ 50 ശതമാനത്തിനും ഇഎൻടി...

‘വണ്ണം കുറച്ചത് ഗ്രീൻ ടീ–കുടംപുളി മാജിക്ക്’; എഴുപത്തിയഞ്ചിൽ നിന്നും 44 കിലോയിലേക്ക് സന്ധ്യയുടെ സേഫ് ലാൻഡിംഗ്

എഴുപത്തിയഞ്ചു കിലോയിൽ നിന്ന് 44 കിലോയിലേക്കെത്തിയപ്പോൾ ശരീരഭാരം മാത്രമല്ല തിരുവനന്തപുരം കാരിയായ സന്ധ്യ പിന്നിലുപേക്ഷിച്ചത്, ചില കുഞ്ഞുഭയങ്ങളെയും ആത്മവിശ്വാസക്കുറവിനെയുമാണ്. ഡ്രൈവിങ് ഇഷ്ടമില്ലാതിരുന്ന സന്ധ്യ ഇപ്പോൾ ബൈക്കോടിക്കാൻ പഠിക്കുന്നു, പുതിയ ഹാർലി...

എഴുപത് ശതമാനം ഡയറ്റും മുപ്പത് ശതമാനം വർക് ഔട്ടും: 116ൽ നിന്ന് 85ലേക്ക് റോൺസൺ പറന്നെത്തിയതിങ്ങനെ

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിൽ പുഷ്പം പോലെ ബൈക്ക് എടുത്തുയർത്തി പ്രേക്ഷകരെ ഞെട്ടിച്ച യുവസുന്ദരനെക്കുറിച്ച് അന്വേഷിക്കാത്തവരില്ല. സാഹസിക പ്രകടനങ്ങൾ ഇഷ്ടപ്പെടുന്ന, ഭാര്യ എന്ന സീരിയലിലൂടെ മലയാളിപെൺകൊടികളുടെ പ്രിയം നേടിയ, കോഴിക്കോടുകാരൻ...

നൂറ്റിപ്പത്തു കിലോയും രോഗം തളർത്തിയ ശരീരവും; 22 കിലോ വരെ കുറച്ച് ഷാഹിന്റെ ഡയറ്റ് പോരാട്ടം

ഫാറ്റിലിവർ, പ്രമേഹപൂർവാവസ്ഥ, അമിതരക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങി ഒരുകൂട്ടം രോഗാവസ്ഥകളുടെ നടുവിലായിരുന്നു 2010ൽ ഷാഹിൻ. വൃക്കയിലെ കല്ലു നീക്കാൻ റോബട്ടിക് സർജറി നടത്തേണ്ടിവന്നു. കൈക്കുഞ്ഞായ മകൾ എറിനയെ ഒന്നെടുക്കാൻ സമ്മതിക്കാതെ, ഒന്നു പടി കയറാൻ അനുവദിക്കാതെ...

ഇതെന്തൊരു ‘മറിമായം’; ഒറ്റയടിക്ക് മഞ്ജു കുറച്ചത് 12 കിലോ; സീക്രട്ട് നാലുതരം ഡയറ്റ് പ്ലാൻ

മഞ്ജു പത്രോസെന്നു പറഞ്ഞാൽ ശ്രദ്ധിക്കാത്തവരോട് മറിമായത്തിലെ ശ്യാമളയാണ് എന്നു പറഞ്ഞാൽ മതി. മറിമായത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ശ്യാമളയെ പിന്നെ കാണുന്നത് ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിൽ മോഹൻലാലിന് ഉമ്മ കൊടുത്ത സിസിലിയായാണ്. വീണ്ടുമൊരു മറിമായം...

തൊണ്ണൂറിൽ നിന്നും അറുപത്തിയഞ്ചിലേക്ക് സൂപ്പർ ജമ്പ്; ഒറ്റയടിക്ക് ദേവി ചന്ദന വണ്ണം കുറച്ചത് ഇങ്ങനെ; ചിത്രങ്ങൾ

ഭാര്യ സീരിയൽ തുടങ്ങിയ സമയത്ത് ദേവിചന്ദന ഒരു ഒന്നൊന്നര വില്ലത്തിയായിരുന്നു. നല്ല തണ്ടും തടിയുമുള്ള, ഏതു മരുമകളും മുട്ടാൻ മടിക്കുന്ന അമ്മായി അമ്മ. പോകപ്പോകെ അമ്മായി അമ്മയ്ക്കു വന്ന മാറ്റം കണ്ട് പ്രേക്ഷകർ മൂക്കത്തുവിരൽവച്ചു. 90 കിലോയിൽ നിറഞ്ഞുനിന്ന അമ്മായി...

ടൂത്ത് പേസ്റ്റിന് പല്ലു വെളുപ്പിക്കാനാകുമോ; ചില ധാരണകളും തെറ്റിദ്ധാരണകളും; മറുപടി

പേസ്റ്റു കൊണ്ടു തേച്ചാൽ പല്ലു വെളുക്കുമോ? പെറോക്സൈഡ് എന്ന രാസഘടകമാണ് പല്ലു വെണ്മയുള്ളതാക്കാനുള്ള ചികിത്സയിൽ പൊതുവേ ഉപയോഗിക്കുന്നത്. എന്നാൽ, മിക്കവാറും വൈറ്റനിങ് ടൂത്ത്പേസ്റ്റുകളിൽ പെറോക്സൈഡ് ഇല്ല. അപ്പോൾ പേസ്റ്റിലെ മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില...

ടൂത്ത് പേസ്റ്റ് കാൻസറിന് കാരണമാകുമോ, ഏത് നിറത്തിലുള്ള പേസ്റ്റ് തെരഞ്ഞെടുക്കണം; ഉത്തരമിതാണ്

എത്രയോ വർഷങ്ങളായി നമ്മുടെ ദിനചര്യയിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് പേസ്റ്റ്. കാലത്തെഴുന്നേറ്റാൽ പേസ്റ്റ് പതപ്പിച്ച് പല്ലുതേച്ചില്ലെങ്കിൽ അന്നാകെ ഒരു വല്ലായ്മയാണു പലർക്കും. പല്ലു ദ്രവിപ്പിക്കുന്ന ബാക്ടീരിയയെ നീക്കുമെന്നായിരുന്നു പേസ്റ്റുകളുടെ ആദ്യകാല...

‘ജിമ്മിനോട് നോ പറഞ്ഞു, ഡയറ്റിനെ പ്രണയിച്ചു’; ഒറ്റയടിക്ക് ഹരി കുറച്ചത് 17 കിലോ; ഡയറ്റ് രഹസ്യം

ശരീരഭാരം 101 കിലോയെത്തിയപ്പോൾ രണ്ട് ഒന്നുകൾക്കു നടുവിൽ വീർപ്പുമുട്ടുന്ന പൂജ്യത്തിന്റെ അതേ അവസ്ഥയിലായിരുന്നു കൊല്ലം സ്വദേശിയായ ഹരികൃഷ്ണനും. എപ്പോഴും ശ്വാസംമുട്ടുന്നതുപോലുള്ള ഒരു ഫീലിങ്. അൽപദൂരം നടക്കുമ്പോഴേ കിതച്ചുതുടങ്ങും. മനസ്സിനെ മുഴുവൻ വിഷാദത്തിന്റെ പാട...

23 ആഴ്ചയുടെ വളർച്ച, 440 ഗ്രാം ഭാരം; ഇവൾ മാലാഖക്കുട്ടി, ഉറപ്പില്ലാതിരുന്നിട്ടും ദൈവം ജീവനോടെ തിരികെതന്ന പിഞ്ചോമന!

ചുരുട്ടിപ്പിടിച്ച ഇളംപിങ്കുവിരലുകളിൽ തലചായ്ച്ച് ഏതോ സുന്ദരസ്വപ്നത്തിന്റെ മധുരമുണ്ട് നേർത്തൊരു നിലാച്ചിരിയുമായി ഉറങ്ങുകയായിരുന്നു അവൾ. ഇടയ്ക്കൊന്നുറക്കം ഞെട്ടിയുണർന്നപ്പോൾ കുഞ്ഞിക്കൈ വിരലുകൾ അമ്മയ്ക്കായി പരതി. അമ്മയെ അടുത്തുകിട്ടാഞ്ഞാകണം കുഞ്ഞു കണ്ണുകൾ...

എല്ലാ ബ്ലീഡിങ്ങും പൈൽസല്ല; പൈൽസ് പിടിപ്പെടും മുമ്പ് ശരീരം നൽകും ഈ സൂചനകൾ

രക്തസ്രാവത്തോടെയാണ് പൈൽസുണ്ടെന്ന് പലരും അറിയുന്നത്. എന്നാൽ, മലദ്വാരത്തിലൂടെയുള്ള ബ്ലീഡിങ്ങിന്റെകാരണം പൈൽസ് മാത്രമല്ല. രക്തസ്രാവമുള്ള 100 പേരിൽ 90 പേരിലും പൈൽസാകാം കാരണം. എന്നാൽ, 10 ശതമാനം പേരിൽ കരൾ സംബന്ധമായ പ്രശ്നങ്ങളോ കുടലിലെ മുഴകളോ തുടങ്ങി അർബുദം വരെ...

അറുപത്തിആറിൽ നിന്നും നിന്നും 46കിലോയിലേക്ക് ‘ഓടിയെത്തി’; ഓട്ടം തലയ്ക്കു പിടിച്ച് ഒടുവിലെത്തിയത് മാരത്തൺ വേദിയിൽ, മീനാക്ഷിക്കഥ സംഭവബഹുലം

കൊച്ചി സ്വദേശിയായ മീനാക്ഷി ശങ്കർ ഒാടിത്തുടങ്ങിയത് വണ്ണം കുറയ്ക്കാനായിരുന്നു. 20 കിലോ ഒാടിക്കുറച്ചപ്പോഴേക്കും മീനാക്ഷിക്ക് ഒാട്ടം ഹരം പകരുന്ന പ്രിയ വിനോദമായിക്കഴിഞ്ഞിരുന്നു. ഒട്ടേറെ മാരത്തണുകളിലും പങ്കെടുത്ത മീനാക്ഷി ദിവസവും 8 കിലോമീറ്ററോളം മുടങ്ങാതെ...

106 കിലോയിൽ നിന്ന് 53 കിലോയാക്കി ഭാരം കുറച്ച അനുവിന്റെ കിടിലൻ ഡയറ്റ് അറിയാം

പത്തൊമ്പതാം വയസ്സിൽ, പെരുമ്പാവൂർ സ്വദേശിയായ അനുവിനെ കണ്ടാൽ ഇരുപത്തൊമ്പതു മതിക്കുമായിരുന്നു. ഇപ്പോൾ ഇരുപത്തിമൂന്നാം വയസ്സിൽ, ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അനുവിനെ കാണുന്നവരെല്ലാം ചോദിക്കുന്നത് ‘ഏത് കോളജിലാണ് പഠിക്കുന്ന’തെന്നാണ്. പ്രായം...

ഇരട്ടക്കുട്ടികളുടെ അമ്മ പ്രസവശേഷം കുറച്ചത് 22 കിലോ; വണ്ണം കുറയ്ക്കാനുണ്ട് ചില സീക്രട്ടുകൾ

പ്രസവശേഷം വണ്ണം കുറയ്ക്കുന്നത് ഹിമാലയം കയറുന്നതുപോലെ പ്രയാസമുള്ള കാര്യമാണ് സ്ത്രീകൾക്ക്. എന്നാൽ തൃശൂർ സ്വദേശിനിയായ റിൻസി തന്റെ രണ്ടു പ്രസവങ്ങൾക്കു ശേഷവും വണ്ണം കുറച്ചത് സ്വയം കണ്ടുപിടിച്ച ചില പൊടിക്കൈകളിലൂടെയാണ്. ജിമ്മിൽ പോവുകയോ പ്രത്യേക ഡയറ്റ് നോക്കുകയോ...

കടവന്ത്രക്കാരൻ വർഗീസ് ജോസഫ് ആറു മാസം കൊണ്ട് കുറച്ചത് 18 കിലോ; സ്മാര്‍ട്ട് ഡയറ്റിങ് രഹസ്യങ്ങള്‍ ഇതാ

ഏതൊരു ചെറുപ്പക്കാരനെയും പോലെ വർക് ഔട്ട് ചെയ്ത് കുറച്ചൊന്നു മസ്സിൽ പെരുപ്പിച്ച് ശരീരം ഭംഗിയാക്കുക എന്ന ലക്ഷ്യവുമായാണ് കൊച്ചി, കടവന്ത്രക്കാരനായ വർഗീസ് ജോസഫ് എന്ന മെക്കാനിക്കൽ എൻജിനീയർ ജിമ്മിൽ പോയിത്തുടങ്ങിയത്. വ്യായാമവും ഡയറ്റിങ്ങുമൊക്കെയായി 18 കിലോ...

എന്നും കുളിക്കണോ? ശരീരം മാത്രം കഴുകിയാൽ നീർക്കെട്ടു വരുമോ? ഇതാ കുളിയേക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാം

ആകെ ക്ഷീണിച്ച് അവശനായി മുടിയൊക്കെ പാറിപ്പറന്ന് ഉറക്കംതൂങ്ങി നടക്കുന്ന ഒരാളെ കണ്ടാൽ ‘ഇന്നെന്താ കുളിച്ചില്ലേ?’ എന്നാകും നമ്മളാദ്യം ചോദിക്കുക. കുളിച്ച് ശുദ്ധിയായിട്ടേ പണ്ടുള്ളവർ പാചകം തുടങ്ങിയിരുന്നുള്ളു. പ്രശസ്തരായ ചില രാഷ്ട്രീയക്കാർ നാടൊട്ടുക്കുള്ള...

പ്രാതലിന് പഴങ്ങള്‍, ചോറും മധുരവും നിര്‍ത്തി; കടവന്ത്രക്കാരി അശ്വതി ആറു മാസം കൊണ്ട് കുറച്ചത് മുപ്പതു കിലോ

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുമ്പോലെയാണ് കടവന്ത്രക്കാരി അശ്വതിയുടെ അനുഭവം. അശ്വതി വണ്ണം കുറച്ചു കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അച്ഛൻ സുബ്രഹ്മണ്യനായിരുന്നു. ഒടുവിൽ വൃക്കരോഗം ബാധിച്ച് അച്ഛൻ പെട്ടെന്നു മരണമടഞ്ഞപ്പോൾ, അശ്വതി വീണ്ടും അച്ഛന്റെ...

നല്ല ജീവിതത്തിന് ബീ-പോസിറ്റീവ് ആകാം; ഇതാ വഴികള്‍

ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.‘ Your attitude makes your altitude’. അതായത് നിങ്ങളുടെ ഉയരം നിർണയിക്കുന്ന ഘടകം നിങ്ങളുടെ മനോഭാവം ആണെന്ന്. ജീവിതവിജയം െെകവരിച്ച എല്ലാവരെയും അവരുടെ മനോഭാവം വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ടാകും. ഒരാൾ ദരിദ്രനായി ജനിച്ചാൽ അത് അയാളുടെ...

രോഗങ്ങളും അമിതഭാരവും മാറ്റി ഒരു സൂപ്പര്‍ ലൈഫ് ആഗ്രഹിക്കുന്നുണ്ടോ? ഇന്നേ മാറ്റാം ഈ ശീലങ്ങള്‍

ചില ശീലങ്ങൾ നാമറിയാതെ തന്നെ ആരോഗ്യം കവരും. പുതുവർഷത്തിൽ നിശ്ചയമായും മാറ്റേണ്ട ശീലങ്ങൾ അറിയാം. <b>∙ ഇമോഷണൽ ഈറ്റിങ് വേണ്ട</b><br> ടെൻഷൻ വരുമ്പോൾ അല്ലെങ്കിൽ വിഷാദം മൂടുമ്പോൾ ഒക്കെ ഭക്ഷണം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. വൈകാരികമായ വിശപ്പ് ശാരീരികവിശപ്പായി...

മുപ്പതു മിനിട്ട് വ്യായാമം നാരുകള്‍ അടങ്ങിയ ഭക്ഷണം; ഇതാ ഏതു രോഗവും നിയന്ത്രിക്കാനുള്ള വഴികള്‍

നിലവിൽ രോഗങ്ങളുള്ളവർ അതിനെ നിസ്സാരമാക്കുകയോ അതിന്റെ പേരിൽ സമ്മർദത്തിലാകുകയോ ചെയ്യരുത്. ഏതുരോഗവും നിയന്ത്രിക്കാൻ അടിസ്ഥാനപരമായി ജീവിതശൈലി ആരോഗ്യകരമാക്കിയാൽ മതിയെന്നോർക്കുക. മൂന്നു കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. <br> ∙ കൊഴുപ്പും മധുരവും...

വ്യായാമം അധികം വേണ്ടാത്ത ജോലിയാണോ? 30 വയസ്സ് കഴിയുമ്പോഴേ ഈ പരിശോധനകൾ ചെയ്യണം

ആരോഗ്യകരമായ ജീവിതത്തിന് പരിശോധനകൾ ആവശ്യമാണ്. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെക്കാലത്ത്. ഏറ്റവും അടിസ്ഥാനപരമായി പ്രമേഹവും ബിപിയും കൊളസ്ട്രോളും പരിശോധിച്ചറിയണം. ആരോഗ്യത്തിന്റെ അടിസ്ഥാനസൂചകങ്ങളാണെന്നതു മാത്രമല്ല ഹൃദയധമനീരോഗങ്ങളുടെ സാധ്യത...

വെറും 15 ദിവസം കൊണ്ട് കുറച്ചത് ഏഴു കിലോ; ലെനയുടെ മേക്കോവര്‍ ടിപ്സ്

രാവിലെ തുടങ്ങിയ ഷൂട്ടാണ്. വൈറ്റ് ഗൗണിൽ നന്നേ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു ലെന. ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞിട്ടും കാമറയുടെ മുന്നിൽ ഒരേ എനർജിയോടെ അനായാസമായി ഭാവങ്ങൾ വിരിയിക്കുന്നു അവർ. അടുത്ത ഷൂട്ടിനായി കോസ്റ്റ്യൂമും മേക്ക് അപും...

മഞ്ഞാണ് ചൂടും.... രോഗം വരാതിരിക്കാന്‍ കുടിക്കുന്ന വെള്ളത്തിൽ അൽപം റോക്ക് സാൾട്ട് (കല്ലുപ്പ്) ചേർക്കാം

മഞ്ഞുമൂടിയ ഈ കാലാവസ്ഥയിൽ ശ്വാസകോശപ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്. മഞ്ഞിൽ ധാരാളം ചെറിയ ജലകണികകളുണ്ട്. ഇവയിൽ രോഗാണുക്കൾ ധാരാളമുണ്ടാകും. ആസ്മയും സിഒപിഡിയും ഉള്ളവർ നവംബറിൽ തന്നെ ന്യൂമോകോക്കൽ വാക്സിൻ, ഇൻഫ്ളുവൻസ വാക്സിൻ എന്നിവയെടുക്കണം. മലിനീകരണം...

നന്നായി ഭക്ഷണം കഴിച്ചിട്ടും വിളര്‍ച്ചയും ക്ഷീണവും മാറുന്നില്ലേ? കാരണങ്ങൾ അറിയാം

രാധാ മാഡം ഫ്രീയാണോ? ഉച്ചയൂണ് കഴിഞ്ഞ് പിറ്റേന്ന് ഒരു സ്കൂളിൽ ക്ലാസ്സെടുക്കാനുള്ള പേപ്പറുകൾ തയാറാക്കുകയായിരുന്ന ഞാൻ മുഖമുയർത്തി. വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുന്നു ഒരമ്മയും മകളും. ആളെ പിടികിട്ടി. തൊട്ടടുത്ത സ്കൂളിൽ ഒമ്പതാംക്ലാസ്സിൽ പഠിക്കുന്ന ടീനയും...

ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കണോ? ശീലമാക്കാം 25 ശതമാനം മാത്രം മാംസമുള്ള ഫ്ലെക്സിറ്റേറിയന്‍ ഡയറ്റ്

ഭക്ഷണമാണ് ആരോഗ്യസ്രോതസ്സ്. അതേഭക്ഷണം തന്നെ രോഗകാരണമാവുമാകാം. അതുകൊണ്ട് പുതുവർഷത്തിൽ ഭക്ഷണക്രമം തന്നെ ഉടച്ചുവാർക്കണം. ∙ ആദ്യം വേണ്ടത് നമ്മുടെ കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയാണ്. കുടലിൽ ഉപകാരികളായ ധാരാളം ബാക്ടീരിയകളുണ്ട്. അവയാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്ന...